പുതിയ നാടിന് ഒരു സലാം.

(pls: this is my first everrr try writing anything in malayalam. i’ve only learned malayalam till grade 6 and so my base ain’t good and thereby i request you to ignore my shortcomings☹️💗)




പുതിയതാണ്.

ഈ ഇടയായിട്ട്

എപ്പോഴും മഴയാണ് ഇവിടെ.

ഞാൻ ഈ നാടിനെ

ഒരു സലാമോടെ വരവേറ്റു.

അതിന്റെ വഴികളെയും,

അപരിചിത മുഖങ്ങളെയും,

പുലരികളെയും,

സന്ധ്യകളിലെ കാറ്റിനെയും.


പക്ഷേ അതിന്റെ മറുപടികൾ

അത്രമേൽ മൃദുവായിരുന്നില്ല.

ചില രാത്രികളിൽ

ഇരുണ്ട മേഘങ്ങൾക്കിടയിൽ

കനത്തൊരു ഭാരം തൂങ്ങിനിൽക്കും.

പിന്നെയൊരു ഇടിമുഴക്കം.

ആകാശം ഒന്നാകെ

തലയിലേക്ക് പതിക്കുമോ എന്നൊരു ഭയം.


ഉമ്മയോട് പറഞ്ഞു,

“നാട്ടിലേക്കാളും ഇടിയാണിവിടെ!”

ഉമ്മ ചോദിക്കാ അപ്പോ,

“നീ അതിനു എവിടെയാണു കേട്ടിട്ടുള്ളത്?!”


ശരിയാണ്.

മറ്റൊരു ആകാശത്തിന്റെ

സ്വഭാവം എനിക്കറിയില്ലല്ലോ!


ഇപ്പോ പതിയെ പഠിക്കുകയാണ്,

ഈ നാടിന്റെ മഴയെയും,

കാറ്റിനെയും,

ഇടിമുഴക്കങ്ങളെയും.

ചില അഭിവാദ്യങ്ങൾ

പുഞ്ചിരിയോടെയായിരിക്കില്ലല്ലോ എന്നാലും.


പുതിയ നാടിനും പുതിയതായി ഞാൻ 

കണ്ടുവരുന്ന ഓരോന്നിനും

എങ്കിലും ഒരു സലാം!


Comments

Popular Posts